Monday 10 June 2024

What is the reason behind AC blast ?( Malayalam)

എയർകണ്ടീഷൻ blast ആവുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ് ഞാൻ ഇനി താഴോട്ട് വിവരിക്കാൻ പോകുന്നത്. അപ്പോൾ അതിനുമുമ്പ് രണ്ടുമൂന്നു കാര്യങ്ങൾ നിങ്ങളോട് പറയാം ഈ കാര്യങ്ങൾ ഒന്നും ചെയ്തില്ല എങ്കിൽ തീർച്ചയായിട്ടും നിങ്ങളുടെ എയർ കണ്ടീഷൻ  ബ്ലാസ്റ് ആകാനുള്ള ചാൻസ് 95 ശതമാനം ആണ്.

നമ്മുടെ വീട്ടിലെ എയർ കണ്ടീഷണർ ഒരു പ്രാവശ്യം വാങ്ങിച്ചു കഴിഞ്ഞാൽ പിന്നെ ആ സീസൺ ടൈമിൽ അല്ലാതെ വേറെ ഒരിക്കലും മാക്സിമം ആൾക്കാർ യൂസ് ചെയ്യാറില്ല. അയ്യോ ഇത് സർവീസ് ചെയ്താൽ 500 രൂപ ആകുമല്ലോ അല്ല ചിലപ്പോൾ 2000 രൂപ ആകുമല്ലോ അതുകൊണ്ട് അവിടെ അങ്ങനെ തന്നെ ഇരുന്നോട്ടെ നമുക്ക് വല്ലപ്പോഴും യൂസ് ചെയ്താൽ മതി അങ്ങനെയാണ് മിക്ക ആൾക്കാരും ചിന്തിക്കുന്നത്. 

പക്ഷേ ഇത് ലാഭത്തേക്കാൾ ഏറെ നഷ്ടമാണ് ഉണ്ടാക്കി വയ്ക്കുന്നത്. ഇങ്ങനെ വളരെ കാലം എസി ഉപയോഗിക്കാതിരിക്കുമ്പോൾ അതിൻറ അകത്ത് പൊടിപടലങ്ങൾ കയറി നമ്മുടെ വീട്ടിലെ കരണ്ട് ചാർജ് വളരെയധികം കൂടും. അതായത് പ്രത്യേകിച്ച് സ്പ്ളിറ്റ് എസിക്ക് ഇൻഡോറും ഔട്ട്ഡോറും യൂണിറ്റ് ഉണ്ട്. റൂമിന് അകത്തെ കൂളിംഗ് കൂട്ടുന്നത് എങ്ങനെയാണെന്ന് ഞാൻ പറഞ്ഞു തരാം. 

നമ്മുടെ എസിയുടെ ഔട്ട്ഡോർ യൂണിറ്റ് അതിന് അകത്ത് ഒരു powerful exhostഫാൻ ഉണ്ട്. ആ ഫാൻ ശക്തിയായി കറങ്ങുമ്പോൾ ഔട്ട്ഡോർ യൂണിറ്റിലൂടെ പുറത്തേക്ക് കാറ്റ് കയറിയിറങ്ങി പുറത്തോട്ട് പോകുന്നു അങ്ങനെ കാറ്റ് പുറത്തോട്ട് പോകുമ്പോൾ ഔട്ട്ഡോർ യൂണിറ്റിന്റെ കോയിലുകൾക്ക് അകത്ത് ഗ്യാസ് കൂൾ ആകുന്നു. ഇങ്ങനെ കൂളായ ഗ്യാസുകൾ അകത്തൂടെ കയറി ഇൻഡോർ യൂണിറ്റിലൂടെ കയറി വീണ്ടും പുറത്തോട്ട് പോകുന്നു അപ്പോൾ ഇൻഡോർ യൂണിറ്റിലെ ഫാൻ കറങ്ങുമ്പോൾ കൂൾ എയർ  നമ്മുടെ റൂമിന്റെ ഉള്ളിൽ വരുന്നു. ഞാനിവിടെ പൂർണ്ണമായിട്ടും അതിൻറെ തത്വം എക്സ്പ്ലൈൻ ചെയ്തിട്ടില്ല. Just ഒന്ന് മനസ്സിലാക്കുവാനായി പറഞ്ഞു എന്നെ ഉള്ളു.
ഇങ്ങനെ സ്ഥിരമായി നമ്മൾ എസി വർക്ക് ചെയ്യുമ്പോൾ എസിയുടെ ഔട്ട്ഡോർ യൂണിറ്റിലെയും ഇൻഡോർ യൂണിറ്റിന്റെയും അകത്തെ dust നമ്മൾ ക്ലീൻ ചെയ്തില്ല എങ്കിൽ പയ്യെ പയ്യെ ഔട്ട്ഡോർ യൂണിറ്റിന്റെ ഫാൻസ് കരങ്ങുന്നത്തിൻ്റെ പവർ കൂടിക്കൂടി വരും. അതായത് ഔട്ട്ഡോർ യൂണിറ്റിന്റെ ചുറ്റും പൊടിപടലങ്ങൾ തിങ്ങി നിറഞ്ഞ എയറിന് pass ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടായി ഔട്ട്ഡോർ യൂണിറ്റ് ചൂടായി ഒരുപക്ഷേ പൊട്ടിത്തെറിച്ച് അല്ലെങ്കിൽ തീ പിടിച്ചേക്കാം. സാധാരണ ഒരു പക്ഷേ ഇങ്ങനെയായിരിക്കാം പലയിടത്തും സംഭവിച്ചിരിക്കുന്നത്. ഈ പറഞ്ഞതൊക്കെ എൻറെ ഒരു guess ആണ്. 

അതുകൊണ്ട് നിങ്ങളുടെ വീട്ടിൽ എസി ഉണ്ടെങ്കിൽ അത് സമയാസമയത്ത് അതിൻറെ കസ്റ്റമർ കെയർ സെൻററിൽ വിളിച്ച് അതാത് ടെക്നീഷ്യൻ വന്ന് check ചെയ്തു പോകേണ്ടന്താണ് അല്ലെങ്കിൽ എസി സർവീസ് ചെയ്യേണ്ടതാണ്. പൈസ പോകുമെന്ന് വിചാരിക്കരുത് ദയവായി. അതുകൊണ്ട് എൻറെ ഈ ബ്ലോഗ് വായിക്കുന്ന നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതാണ്.

നന്ദി

No comments:

How to fix water leaking / droplets problem from Air Conditioner.

Think This is a common problem of many air-conditioners in my experience. Did you ever think why its happening?. I had also experience this ...